കൊച്ചി: സീ എന്റർടൈൻമെന്റ് യുകെയിൽ ഫ്രീവ്യൂ കണക്റ്റഡിലൂടെ നാല് ചാനലുകൾ അവതരിപ്പിച്ചു. ഫ്രീവ്യൂ കണക്റ്റഡ് ചാനൽ നമ്പർ 278 വഴി സെസ്റ്റ്, സിങ്, സീ വേൾഡ്, സീ പഞ്ചാബി എന്നീ നാല് ചാനലുകൾ ഇപ്പോൾ പ്രേക്ഷകർക്ക് ലഭിക്കും.
സീ സെസ്റ്റിലൂടെ ലൈഫ്‌സ്റ്റൈൽ, ഫൂഡ് ഷോകൾ കാണാനാകും. സിങ് ഏറ്റവും പുതിയ മ്യൂസിക്, ബോളിവുഡ്, യൂത്ത് കൾച്ചർ തുടങ്ങിയവ പ്രേക്ഷകർക്ക് മുന്നിലെത്തിക്കും. സീ വേൾഡ് തെരഞ്ഞെടുത്ത ഡ്രാമാ പരമ്പരകളും ടെലിനോവലുകളും ഇംഗ്ലീഷിൽ ഡബ്ബു ചെയ്ത് അവതരിപ്പിക്കും. സീ പഞ്ചാബി പഞ്ചാബി സംസാരിക്കുന്നവർക്കായി കലാ, വിനോദ പരിപാടികളുമായാണ് എത്തുന്നത്.
പ്രേക്ഷകർക്ക് ഏറ്റവും മികച്ച വിനോദം പ്രദാനം ചെയ്യാനാണ് സീ എന്റർടൈൻമെന്റ് ശ്രമിക്കുന്നതെന്ന് കണ്ടന്റ് ആന്റ് ഇന്റർനാഷണൽ മാർക്കറ്റ്‌സ് വിഭാഗം പ്രസിഡന്റ് പുനീത് മിശ്ര പറഞ്ഞു. യുകെയിൽ കൂടുതൽ വിപുലമായ പ്രേക്ഷകരിലേക്ക് എത്താനുള്ള നീക്കത്തിലെ നിർണായക ചുവടുവെപ്പാണ് ഈ ചാനലുകളുടെ അവതരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സീ എന്റർടൈൻമെന്റിനെ സംബന്ധിച്ച്
യുകെ എന്നും സുപ്രധാന വിപണിയാണെന്ന് സീ ഇന്റർനാഷണൽ ബിസിനസ് ചീഫ് ബിസിനസ്
ഓഫീസർ അശോക് നമ്പൂതിരി പറഞ്ഞു. ആഗോള വ്യാപകമായി പ്രേക്ഷകർക്ക് തങ്ങളുടെ
പരിപാടികൾ ലഭ്യമാക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാടിനോട് ചേർന്നു പോകുന്നതാണ്
ഫ്രീവ്യൂയുമായുള്ള ഈ പങ്കാളിത്തമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്