കോഴിക്കോട്: കോഴിക്കോട് ജോലി സ്ഥലത്ത് വച്ച് യുവാക്കള്‍ക്ക് കുറുനരിയുടെ കടിയേറ്റു.തുരുത്തിയാട് പുത്തൂര്‍വയല്‍ സ്വദേശി പ്രവീണ്‍കുമാര്‍, രാജേഷ് കുമാര്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.
കോഴിക്കോട് നടുവണ്ണൂര്‍ വാകയാടാണ് കുറുനരിയുടെ ആക്രമണമുണ്ടായത്.വാകയാട് അങ്ങാടിക്ക് സമീപത്തെ വീട്ടില്‍ ജോലിക്കായി എത്തിയതായിരുന്നു ഇരുവരും. രാവിലെ ചായ കുടിച്ചശേഷം കൈ കഴുകുന്നതിനിടെ കുറുനരി ആക്രമിക്കുകയായിരുന്നു.കടിയേറ്റ ഇവര്‍ നിലത്തുവീണിട്ടും ആക്രമണം തുടര്‍ന്നു. ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും കുറുനരി രക്ഷപ്പെട്ടിരുന്നു.
കാലിനും കൈക്കും പരിക്കേറ്റ ഇരുവരെയും ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഭീതി പരത്തിയ കുറുനരിയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു. മൃഗ സംരക്ഷണ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
