റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ നഗ്‌നമായ മൃതദേഹം; ബലാത്സംഗമെന്ന് സംശയം

JUNE 22, 2024, 10:18 AM

അമരാവതി: ആന്ധ്രാപ്രദേശിലെ ബപ്തല ജില്ലയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 21 വെള്ളിയാഴ്ചയാണ് സംഭവം. യുവതിയുടെ മരണം കൊലപാതകത്തിനും ബലാത്സംഗത്തിനുമുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു.

അവിവാഹിതയും എപ്പുപാലം ഗ്രാമത്തില്‍ താമസക്കാരിയുമായ യുവതിയെ വെള്ളിയാഴ്ച രാവിലെയാണ് കാണാതായത്. പുലര്‍ച്ചെ അഞ്ചരയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇവര്‍ തിരിച്ചെത്തിയില്ലെന്ന് പൊലീസ് സൂപ്രണ്ട് വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു.

വീട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പിന്നീട് റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. നഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിനും ബലാത്സംഗത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam