പാലക്കാട്: ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്‌റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി (46) ആണ് അറസ്റ്റിലായത്.
സൗഹൃദത്തിൻ്റെ പേരിൽ പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി.തുടർന്ന്, ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയത്.
ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ ആണ് സർവീസിൽ ഇരിക്കെ തട്ടിപ്പിന് ഇരയായത്. ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നാണ് സംശയിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
