ശാസ്ത്ര ടീം കുസാറ്റ് മൂട്ട് കോർട്ട്  വിജയികൾ 

SEPTEMBER 15, 2020, 3:34 PM

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീ സും ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരാന ആന്റ് സുരാന ഇന്റർനാഷണൽ അറ്റോർണീസ് (എസ് എസ് ഐ എ) ഉം 'ജനിതകസാങ്കേതികവിദ്യ നിയമം' എന്ന വിഷയത്തിൽ  സംയുക്തമായി സംഘടിപ്പിച്ച ഡോ.എ.ടി. മാർക്കോസ് മെമ്മോറിയൽ മൂട്ട് കോർട്ട് മത്സരത്തിൽ ശാസ്ത്ര കല്പിത സർവകലാശാല സ്കൂൾ ഓഫ് ലോ ടീം  ജേതാക്കളായി.  ക്രൈസ്റ്റ് കല്പിത സർവകലാശാല ടീമാണ്  രണ്ടാം സ്ഥാനത്ത്.  നാഗ്പൂരിലെ നാഷണൽ ലോ യൂണിവേഴ്സിറ്റി ബെസ്റ്റ് മെമ്മോറിയൽ, ക്രൈസ്റ്റ് സർവകലാശാലയിലെ അനീഷ് ജോൺസൺ ബെസ്റ്റ് റിസേർച്ചർ, അനുരാഗ് ഷാ ബെസ്റ്റ് സ്റ്റുഡന്റ് അഡ്വക്കേറ്റ് സമ്മാനങ്ങൾക്കും അർഹരായി.   കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് ഷാജി പി. ചാലി, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവർ ഫൈനൽ റൗണ്ട് വിധികർത്താക്കളായി.

  കുസാറ്റ് വൈസ് ചാൻസലർ ഡോക്ടർ കെ.എൻ. മധുസൂദനൻ അദ്ധ്യക്ഷനായ സമാപനചടങ്ങിൽ എസ്.എസ്.ഐ.എ.  അഭിഭാഷ കനും അക്കാദമിക സംരംഭവിഭാഗം തലവനുമായ എസ്. രവിചന്ദ്രൻ പ്രത്യേക പ്രഭാഷണം നടത്തി.  ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവർ സമ്മാനാർഹരെ പ്രഖ്യാപിച്ചു.  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. വാണി കേസരി എ., അസി. പ്രൊഫ. ഡോ. ഹരിശങ്കർ കെ. എസ്. എന്നിവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിൽ ഓൺലൈനായി നടന്ന മത്സരത്തിൽ 17 ടീമുകളാണ് പങ്കെടുത്തത്. അതിൽ എട്ട് ടീമുകൾ ക്വാർട്ടർ ഫൈനൽ യോഗ്യത നേടി. കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സ്ഥാപകനും വിഖ്യാത അദ്ധ്യാപകനുമായിരുന്ന ഡോ.എ.ടി. മാർക്കോസിന്റെ സ്മരണാർത്ഥം 2012 മുതൽ 2017 വരെ അഞ്ചു തവണ ദേശീയതല മൂട്ട് കോർട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. സുരാന & സുരാനയുമായുണ്ടാക്കിയ ഉടമ്പടിയെത്തുടർന്നുള്ള ആദ്യമത്സരമായിരുന്നു ഈ വർഷത്തേത്. ജനിതക സാങ്കേതികവിദ്യ നിയമം അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്.

vachakam
vachakam
vachakam
TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam