കരുവന്നൂരിൽ നടന്നത് തീവെട്ടികൊള്ള : വി.ഡി.സതീശൻ

OCTOBER 23, 2021, 1:09 PM

തൃശൂർ: സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വസ്യത സി.പി.എം നഷ്ടപ്പടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും നിക്ഷേപകർ പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ തീവെട്ടിക്കൊള്ളയാണ് നടന്നത്. ലോക്കൽ മുതൽ ജില്ലാ കമ്മിറ്റി വരെ ഇരുന്നിട്ടുള്ള നേതാക്കൾക്ക് തട്ടിപ്പിൽ പങ്കുണ്ട്. കരുവന്നൂർ തട്ടിപ്പ് പാർട്ടി ചർച്ച ചെയ്തിട്ടുണ്ട്.

ഇവിടെ എല്ലാം ചെയ്യുന്നത് സി.പി.എമ്മാണ്. പൊലീസിനും ഓഡിറ്റർമാർക്കും ഇവിടെ റോളില്ല. നേതാക്കൾക്ക് കൊള്ളയിൽ പങ്കുണ്ടെന്ന് പാർട്ടിക്ക് തന്നെ ബോദ്ധ്യമുണ്ടായിട്ടും നിയമത്തിന് മുന്നിലേക്ക് വിട്ടുനൽകാൻ സി.പി.എം തയ്യാറാകുന്നില്ല. 

vachakam
vachakam
vachakam

ഇതുവരെയും നാലു ഡയറക്ടർമാരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരെ സി.പി.എം നേതാക്കൾ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമായി നടത്തിയാൽ പാർട്ടി നേതാക്കൾ വരെ കുടുങ്ങും. നിക്ഷേപകർക്ക് പണം എത്രയും പെട്ടന്ന് തിരിച്ചുകൊടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam