മാലിന്യക്കൂമ്പാരത്തില്‍ നിന്ന് വിവാഹമോതിരവും രേഖകളും

NOVEMBER 25, 2021, 8:56 AM

കോഴിക്കോട്: മാലിന്യ കൂമ്പാരത്തിൽനിന്നും കിട്ടിയ വിവാഹ മോതിരവും  രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചു നൽകി കോഴിക്കോട് മുക്കത്തെ ഹരിതകർമ്മ സേനാംഗങ്ങൾ.

മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച 6 ഗ്രാം സ്വർണ മോതിരവും വെള്ളി ആഭരണങ്ങളും തിരിച്ചറിയൽ രേഖകളുമാണ് ഹരിതകർമ സേനാംഗങ്ങൾ ഉടമക്ക് നൽകിയത്.

 എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയവ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് തിരുവമ്പാടി സ്വദേശി രേഖ. 

vachakam
vachakam
vachakam

മുക്കം നഗരസഭയിലെ വിവിധയിടങ്ങളിൽനിന്നായി ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടെയാണ് ഒരു സ്വർണതിളക്കം ലിജിനയുടെ കണ്ണിൽപെട്ടത്. വിശദമായി പരിശോധിച്ചപ്പോൾ 6 ഗ്രാം തൂക്കമുള്ള സ്വർണമോതിരം, ഒരു വെള്ളി മോതിരം, ആധാർകാർഡ്, വോട്ടർ ഐഡി കാർഡ്, റേഷൻ കാർഡ് എന്നിവയും ഒപ്പം കിട്ടി. തിരിച്ചറിയൽ കാർഡിലൂടെ തിരുവമ്പാടി സ്വദേശി രേഖയുടെതാണിതെല്ലാമെന്ന് മനസിലായി. 

രണ്ട് മാസം മുൻപ് ഒരു ബസ് യാത്രക്കിടെയിലാണ് വിവാഹമോതിരമുൾപ്പടെയുള്ള പഴ്‌സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും പോയി അന്വേഷിച്ചു. കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഹരിത സേനാംഗങ്ങളിൽനിന്നും രേഖ സാധനങ്ങൾ കൈപ്പറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam