പടക്കപ്പലുമായി അമേരിക്ക; യുക്രൈന്‍-റഷ്യന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം 

JANUARY 26, 2022, 9:01 AM

ഉക്രൈൻ-റഷ്യ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം. അതിര്‍ത്തിയില്‍ റഷ്യയുടെ വന്‍ സേനാവിന്യാസത്തിനു പിന്നാലെ യുഎസ് പടക്കപ്പല്‍ യുക്രൈന്‍ തീരത്തെത്തി.

മിസൈൽ വേധ മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ യുഎസ് യുദ്ധക്കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ 8,500 സൈനികരെയാണ് യുക്രൈനിലേക്ക് അമേരിക്ക അയച്ചത്.

അതേസമയം അമേരിക്കയുടെ നീക്കത്തിൽ റഷ്യ കടുത്ത ആശങ്ക രേഖപ്പെടുത്തി. യുഎസ് നീക്കം ഉക്രൈനിലെ സംഘർഷം കൂടുതൽ വഷളാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് മുന്നറിയിപ്പ് നൽകി. യുഎസ്-നാറ്റോ നടപടികളാണ് പ്രശ്‌നം വഷളാക്കിയതെന്ന് റഷ്യ കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

യുക്രൈൻ സംഘർഷം പരിഹരിക്കാൻ വെള്ളിയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലും  കാര്യമായ പുരോഗതിയുണ്ടായില്ല.

അമേരിക്കയെ കൂടാതെ കിഴക്കൻ യൂറോപ്പിലേക്കും നാറ്റോ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഉക്രേനിയൻ തലസ്ഥാനമായ കീവിൽ നിന്ന് നിരവധി തൊഴിലാളികളെ തിരിച്ചുവിളിച്ചു. ദിവസങ്ങൾക്ക് മുമ്പ് റഷ്യ ആയിരക്കണക്കിന് സൈനികരെ ഉക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരുന്നു.

യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോള്‍ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നാറ്റോയും യുഎസും അംഗീകരിച്ചിട്ടില്ലെങ്കില്‍ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam