കേരള അസോസിയേഷൻ ഓഫ് ഡാളസിനു വോളിബോൾ കിരീടം

AUGUST 5, 2022, 9:49 AM

ഡാളസ്: ഡാളസ് കേരള അസോസിയേഷൻ സ്‌പോർട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോൾ മത്സരത്തിൽ ഡാളസ് കേരള അസോസിയേഷൻ വോളിബോൾ കിരീടം കരസ്ഥമാക്കി. ജൂലൈ 30 ന് ഡാളസ് സ്‌പോർട്‌സ് പ്ലെക്‌സിൽ നടന്ന വോളിബോൾ മത്സരത്തിൽ ആറു ടീമുകൾ പങ്കെടുത്തിരുന്നു. സണ്ണിവെയ്ൽ മേയർ സജി ജോർജ് മുഖ്യാതിഥിയായിരുന്നു.

ഫൈനൽ മത്സരത്തിൽ ഫാർമേഴ്‌സ് മാർത്തോമാ ചർച്ച് ഓഫ് ഡാളസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളിൽ കേരള അസോസിയേഷൻ കിരീടം നേടിയത്. ഷിബു, ബേബി, സി.വിജോർജ് എന്നിവർ കളി നിയന്ത്രിച്ചു. വിജയികളെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, സെക്രട്ടറി അനശ്വർ മാമ്പിള്ളി, സ്‌പോർട്‌സ് ഡയറക്ടർ നെബു കുരിയാക്കോസ് എന്നിവർ അഭിനന്ദിച്ചു.

വിജയിച്ച വോളിബോൾ ടീമിന്റെ ക്യാപ്ടൻ ജോസഫ് മോഹനും ചെറിയാൻ ചൂരനാട് മാനേജരുമായിരുന്നു. ഡാലസ് ഫോർട്ട്‌വർത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു മത്സരം കാണുന്നതിനു നിരവധി ആളുകൾ എത്തിയിരുന്നു. മത്സരത്തിൽ പങ്കെടുത്ത ടീമുകൾക്കും, കാണികൾക്കും സെക്രട്ടറി അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam