സർക്കാർ വക ഭൂമിയിലെ മരം മുറി: ചട്ട ലംഘനത്തിന്റെ തെളിവുകൾ പുറത്ത്

NOVEMBER 24, 2022, 8:58 AM

വൈക്കം: ചട്ടം ലംഘിച്ച് സർക്കാർ വക ഭൂമിയിലെ മരം മുറി. വൈക്കം മറവന്‍തുരുത്ത് സ്‌കൂളിലെ പ്ലാവ് മുറിച്ചതില്‍ നിയമ ലംഘനം നടന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നു. 

സംഭവത്തില്‍ നിയമ ലംഘനം നടന്നുവെന്ന് ചില പ്രദേശവാസികള്‍ ആരോപണമുയര്‍ത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഇതോടെ എഇഒ സ്‌കൂള്‍ പ്രഥമാധ്യാപകന് നോട്ടീസ് നല്‍കി. കൂടാതെ നോട്ടീസിന്റെ ഒരു പകര്‍പ്പ് കളക്ടര്‍ക്കും നല്‍കി. തുടര്‍ന്ന് കളക്ടര്‍ ഇത് വനം വകുപ്പിന് കൈമാറി. കളക്ടര്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മരത്തിന്റെ കുറ്റി പരിശോധിച്ചപ്പോള്‍ മരത്തിന് ഏകദേശം 16,000 രൂപയെങ്കിലും വില ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഭൂമിയിലെ മരം മുറിച്ച് മാറ്റുന്നതിന് വനം വകുപ്പിന്റെയോ ജില്ലാ ട്രീ കമ്മറ്റിയുടെയോ പ്രത്യേക അനുമതി തേടിയിരുന്നില്ല. 

vachakam
vachakam
vachakam

സര്‍ക്കാര്‍ സ്‌കൂളുകളിലെ മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് പഞ്ചായത്ത് ട്രീ കമ്മിറ്റിക്ക് അപേക്ഷ നല്‍കണമെന്നതാണ് നിയമം. എന്നാല്‍ മറവന്‍തുരുത്ത് സ്‌കൂളില്‍ പിടിഎ അംഗങ്ങള്‍ തീരുമാനമെടുത്ത ശേഷം പഞ്ചായത്തിനെ അറിയിക്കുകയും പഞ്ചായത്തംഗങ്ങള്‍ മരം മുറിക്കാന്‍ സമ്മതം നല്‍കുകയുമായിരുന്നു.

മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈ മരം 10,000 രൂപയ്ക്ക് ലേലത്തില്‍ പിടിച്ചുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ സര്‍ക്കാരിന് നഷ്ടമായത് 6000 രൂപയാണ്. നഷ്ടം വന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam