വെരി റവ. ഡോ. കെ.ജി. പോത്തൻ ആഗസ്റ്റ് 16നു ഐ.പി.എല്ലിൽ പ്രസംഗിക്കുന്നു

AUGUST 12, 2022, 10:22 AM

ഹൂസ്റ്റൺ: ആഗസ്റ്റ് 16നു ചൊവാഴ്ച ഇന്റർനാഷണൽ പ്രയർലൈനിൽ മാത്തോമാ സഭയിലെ സീനിയർ വികാരി ജനറാളും, കോട്ടയം മാത്തോമ സിറിയൻ തിയോളജിക്കൽ സെമിനാരി  മുൻപ്രിൻസിപ്പാളും, ബൈബിൾ പണ്ഡിതനും, കൺവെൻഷൻ പ്രാസംഗീകനുമായ വെരി റവ.ഡോ.കെ.ജി. പോത്തൻ മുഖ്യ പ്രഭാഷണം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ പ്രാർഥനയ്ക്കും ദൈവവചന കേൾവിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലയ്ൻ. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം ഐ.പി.എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. ആഗസ്റ്റ് 16നു ചൊവ്വാഴ്ചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന കെ.ജി. പോത്തൻ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712-770-4821 എന്ന ഫോൺ നമ്പർ ഡയൽ ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.പി.എല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന, ഫോൺ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713-436-2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586-216-0602(കോർഡിനേറ്റർ).

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam