കോഴിക്കോട് : പൂക്കാട് പഴയ ടെലിഫോൺ എക്സ്ചേഞ്ചിന്റെ പിന്നിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ അജ്ഞാതനായ യുവാവിന്റെ മൃതദേഹം. അസഹ്യമായ ദുർഗന്ധത്തെ തുടർന്നു പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അഴുകി തുടങ്ങിയ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധമാണ്. മൃതദേഹത്തിന്റെ കൂടെ തുണികളും കണ്ടെത്തിയിട്ടുണ്ട്.കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
ഏതാനും ദിവസം മുൻപ് പൂക്കാട് ഭാഗത്ത് ചില വീടുകളിൽ മോഷണം നടന്നിരുന്നു.മോഷണ സംഘത്തിൽ ഉൾപ്പെട്ട യുവാവിന്റേതാണോ മൃതദേഹമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
