പാകിസ്ഥാനിലെ രാജ്യദ്രോഹ നിയമമായ 124 എ വകുപ്പ് റദ്ദാക്കി ലാഹോർ ഹൈക്കോടതി. ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഉത്തരവെന്ന് പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു.
രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാരുകൾ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നുവെന്നും അസാധുവാക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ജസ്റ്റിസ് ഷാഹിദ് കരീമാണു വിധി പ്രസ്താവിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വർഷം സമർപ്പിച്ച മറ്റൊരു ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.
വാക്കുകളിലൂടെയോ (എഴുതിയതോ പറഞ്ഞതോ ആയ) ചിഹ്നങ്ങളിലൂടെയോ, ദൃശ്യങ്ങളിലൂടെയോ, അല്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെയോ വിദ്വേഷമോ ശത്രുതയോ സൃഷ്ടിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യൽ തുടങ്ങിയവയാണ് രാജ്യദ്രോഹക്കുറ്റത്തിൽ ഉൾപ്പെടുന്നത്.
ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം പാകിസ്ഥാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, കൊളോണിയൽ കാലത്തെ ഈ നിയമം സർക്കാരുകൾക്കെതിരെ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ജീവപരന്ത്യം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
ഭരണഘടനയിലെ അനുച്ഛേദം 9, 14, 15 പ്രകാരം നൽകിയിട്ടുള്ള മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതും അവയെ അവഹേളിക്കുന്നതുമാണ് അനുച്ഛേദം എട്ട് പ്രകാരമുള്ള രാജ്യദ്രോഹ നിയമം. ഇതുപ്രകാരമുള്ള കുറ്റങ്ങൾക്ക് ജീവപരന്ത്യം തടവും പിഴയും വരെ ശിക്ഷ ലഭിക്കാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്