മിനിറ്റുകളുടെ വ്യത്യാസത്തില്‍ മാന്‍ഹോളില്‍ വീണത്​ രണ്ട്​ സ്​ത്രീകള്‍: പ്രതിഷേധം കനത്തപ്പോൾ നടപടി

JUNE 10, 2021, 9:24 PM

മുംബൈ: മുംബൈയിലെ ഭണ്ഡൂപ് പ്രദേശത്ത് രണ്ട് സ്ത്രീകൾ നടപ്പാതയിലുള്ള മാൻഹോളിൽ വീഴുന്ന വിഡിയോ വൈറലാവുന്നു. കനത്ത മഴയെ തുടർന്ന്​ വെള്ളം കയറിയ സ്ഥലത്താണ് അപകടം നടന്നത്. 

കനത്ത മഴയ്ക്കിടയിൽ സ്ത്രീകൾ വെള്ളം കയറിയ നടപ്പാതയിലൂടെ നടക്കുന്നതും നേരെ ചെന്ന്​ മാൻഹോളിൽ വീഴുന്നതുമാണ്​, വീഡിയോ ക്ലിപ്പിലുള്ളത്​. മഴവെള്ളം നിറഞ്ഞതിനാൽ അവർക്ക്​ മാൻഹോൾ കാണാൻ സാധിച്ചില്ല.

നടന്നുവരികയായിരുന്ന സ്​ത്രീകൾ മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തുറന്നുകിടന്ന മാൻഹോളിൽ വീണത്​. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

vachakam
vachakam
vachakam

വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസ്​ മുംബൈ നഗര സംഘടനയായ ബി.എം.സിക്കെതിരെ പ്രതിഷേധമുയർത്തിയിരുന്നു. എന്നാൽ, മാൻഹോൾ അടച്ചതായി അവർ പിന്നീട്​ അറിയിച്ചു. 


vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam