കോഴിക്കോട് ലയൺസ് പാർക്കിനടുത്ത് രണ്ട് കുട്ടികളെ കടലിൽ കാണാതായി. ഫുട്ബോൾ കളിക്കുന്നതിനിടെ കടലിൽ പോയ ബോൾ എടുക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദിൽ, ആദിൽ നസ്സൻ എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
കടല് തീരത്ത് ഫുട്ബോൾ കളിക്കുകയായിരുന്ന അഞ്ചംഗ സംഘത്തിലാണ് ആദിൽ ഹസ്സനും മുഹമ്മദ് ആദിലും ഉണ്ടായിരുന്നത്. പ്ലസ് ടു, പ്ലസ് വൺ വിദ്യാർത്ഥികളാണ്.
തിരയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.ഉൾക്കടലിൽ ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്