കൊച്ചി: ട്രെയിനിന് കല്ലെറിഞ്ഞ രണ്ട് പ്ലസ്വണ് വിദ്യാര്‍ഥികള്‍ റെയില്‍വേ പൊലീസിന്റെ പിടിയില്‍. മാതാപിതാക്കളോടൊപ്പം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയ കുട്ടികളെ 15 ദിവസത്തേക്ക് കാക്കനാട് ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.
സെപ്റ്റംബര്‍ 25-നായിരുന്നു സംഭവം. ഇടപ്പള്ളി, കളമശ്ശേരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് ആലപ്പി-ചെന്നൈ എക്സ്പ്രസിന്റെ ജനറല്‍ കോച്ചിനു നേരേ കല്ലേറുണ്ടായത്. ജനലിന് അരികില്‍ ഇരിക്കുകയായിരുന്ന നെടുമങ്ങാട് സ്വദേശിയായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് രഞ്ജിത്തിന്റെ തലയ്ക്ക് കല്ലേറില്‍ പരിക്കേറ്റിരുന്നു.
സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കല്ലെറിഞ്ഞവര്‍ പിടിയിലായത്. കുട്ടികള്‍ നിരവധി തവണ കല്ലെറിയുന്നതായി ദൃശ്യങ്ങളിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
