നാല് വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്

JANUARY 31, 2023, 8:46 AM

ന്യൂയോർക്ക് : ബൈഡൻ അമേരിക്കയെ നാശത്തിന്റെയും തകർച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വർഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

2024 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സൗത്ത് കാരലൈനയിലെ കൊളംബിയയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി.

റഷ്യ-യുക്രെയിൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമർശം. ' ദുർബലമായ സമീപനത്തിലൂടെയും സാമർത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡൻ നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു.

vachakam
vachakam
vachakam

താൻ പ്രസിഡന്റായാൽ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും. 24 മണിക്കൂറിനുള്ളിൽ സമാധാന കരാറുണ്ടാക്കാൻ തനിക്കാകും' ട്രംപ് പറഞ്ഞു.

പി.പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam