22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ വിചാരണ ഇന്നു മുതൽ

OCTOBER 3, 2022, 11:26 PM

ഡാളസ്: വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി 49കാരനായ ബില്ലിയുടെ വിചാരണ ഡാളസിൽ ഇന്നാരംഭിക്കും. 22 കൊലക്കേസുകളിൽ ഏറ്റവും ഒടുവിലായി പ്രതിയുടെ ക്രൂരതക്കിരയായി ജീവൻ നഷ്ടപ്പെട്ട 87 വയസുള്ള മേരി ബ്രൂക്ക്‌സിന്റെ കേസാണ് ആദ്യമായി വിചാരണക്കെടുക്കുന്നത്.

മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോർട്ട്. എന്നാൽ ഇവർ ധരിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇതൊരു കൊലപാതകമാണെന്നു കുടുംബാംഗങ്ങൾ പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊല നടത്തിയത് ബെല്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്. 2018ൽ ആണു പ്രതി അറസ്റ്റിലാകുന്നത്.

അറസ്റ്റിനെ തുടർന്നു ഡാളസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകൾ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകിൽ ബില്ലിയാണെന്നു പൊലീസ് കണ്ടെത്തിയത്.
ഏപ്രിൽ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു.

vachakam
vachakam
vachakam

മേരി ബ്രൂക്ക്‌സിന്റെ കൊലക്കേസിലും ഇതേ ശിക്ഷ ലഭിക്കാനാണു സാധ്യത. ബില്ലിയുടെ ക്രൂരതക്കിരയായ മിക്കവരും അപ്പാർട്‌മെന്റിലോ ഇൻഡിപെൻഡന്റ് ലിവിങ് കമ്മ്യൂണിറ്റിലോ താമസിക്കുന്നവരായിരുന്നു.

കോളിൻ കൗണ്ടിയിലെ ഒൻപതു ക്യാപിറ്റൽ മർഡർ കേസുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam