ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ഇന്ന് രാജസ്ഥാനിലെ അഞ്ച്​ ജില്ലകളില്‍ ലഭ്യമാകില്ല

SEPTEMBER 26, 2021, 9:03 AM

ജയ്​പൂര്‍:മൊബൈല്‍ ഇന്‍റര്‍നെറ്റ്​ എസ്​.എം.എസ്​ സേവനങ്ങള്‍ ഇന്ന് രാജസ്ഥാനിലെ അഞ്ച്​ ജില്ലകളില്‍ ലഭ്യമാകില്ല.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്​കൂളുകളിലെ അധ്യാപക നിയമനത്തിനായി നടത്തുന്ന പരീക്ഷയില്‍ തട്ടിപ്പ്​ തടയാനാണ്​ ഇത്തരമൊരു മുന്‍കരുതല്‍.

സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള 31,000 പോസ്റ്റുകളിലേക്കായി 16 ലക്ഷം ഉദ്യോഗാര്‍ഥികളാണ്​ രാജസ്​ഥാന്‍ എലിജിബിലിറ്റി എക്​സാമിനേഷന്‍ ഫോര്‍ ടീ​ച്ചേഴ്​സ്​ (റീറ്റ്​) എഴുതുന്നത്​.

vachakam
vachakam
vachakam

ജയ്​പൂര്‍, അജ്​മീര്‍, ദൗസ, ആള്‍വാര്‍, ജുന്‍ജുനു എന്നീ ജില്ലകളിലെ കലക്​ടര്‍മാരാണ്​ ഇന്‍റര്‍നെറ്റ്​ സേവനം വിച്ഛേദിക്കുന്ന സമയപരിധി നീട്ട​ണോ വേണ്ടയോ എന്ന്​ തീരുമാനിക്കേണ്ടത്​.

രാജസ്​ഥാനില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകരാകാന്‍ റീറ്റ്​ പാസാകണം. അപേക്ഷകരുടെ എണ്ണം ഉയര്‍ന്നതിനാല്‍ സുരക്ഷ സംവിധാനങ്ങളും കോവിഡ്​-19 ചട്ടങ്ങളും കര്‍ശനമായി പാലിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​.

പരീക്ഷ കേന്ദ്രങ്ങളിലേക്ക്​ തലേന്ന്​ തന്നെ പുറപ്പെടുന്നതിനാല്‍ സംസ്ഥാനത്തെ 33 ജില്ലക​ളിലെയും ബസ്​സ്റ്റാന്‍ഡുകളില്‍ ശനിയാഴ്ച വൈകീട്ട്​ മുതല്‍ വലിയ തിരക്ക്​ അനുഭവപ്പെട്ടു.

vachakam
vachakam
vachakam

റീറ്റ്​ അപേക്ഷകര്‍ക്ക്​ സര്‍ക്കാര്‍, സ്വകാര്യ ബസുകളില്‍ യാത്ര സൗജന്യമാക്കിയിരുന്നു. സൗകര്യത്തിനായി റെയില്‍വേ 26 സ്​പെഷ്യല്‍ ട്രെയിനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്​.

3993 പരീക്ഷ കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ രാജസ്​ഥാന്‍ ബോര്‍ഡ്​ ഓഫ്​ സെക്കണ്ടറി എജുക്കേഷന്‍ ആണ്​ സംഘടിപ്പിക്കുന്നത്​.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam