കെന്റക്കി: ഇസ്റ്റേൺ കെന്റക്കിയിലെ ഒരു വീട്ടിൽ വാറന്റ് സെർവ് ചെയ്യുന്നതിനെത്തിയ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും മറ്റ് മൂന്ന് പോലീസ് ഓഫീസർമാർക്കും, ഒരു സിവിലിയനും വെടിയേൽക്കുകയും ചെയ്തതായി ജൂലായ് 1ന് അധികൃതർ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തലേദിവസം വൈകീട്ടായിരുന്നു (വ്യാഴാഴ്ചയായിരുന്നു) സംഭവം. വെടിവെപ്പിനുശേഷം കുടുംബാംഗങ്ങളെ തടങ്കലിൽ വെച്ചു പ്രതി പ്രതിരോധം തീർത്തുവെങ്കിലും, മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കു ശേഷം കീഴടങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പോലീസിനെതിരെ നിരവധി റൗണ്ടു വെടിയുതിർത്ത 49കാരനായ ലാൻസ് സ്റ്റോർസിനെ പോലീസ് അറസ്റ്റു ചെയ്തു.
മരിച്ച മൂന്നു പോലീസുകാർക്കൊപ്പം ഒരു കെ.9 ഡോഗും കൊല്ലപ്പെട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്