കൊച്ചി മെട്രോയിൽ ഭീഷണി സന്ദേശങ്ങളെഴുതി; ഇറ്റാലിയൻ പൗരന്മാർ  പിടിയിൽ

OCTOBER 3, 2022, 10:36 PM

കൊച്ചി : കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി ചെയ്ത സംഭവത്തില്‍ നാലു വിദേശികള്‍ പിടിയില്‍. ഇറ്റാലിയന്‍ പൗരന്മാരായ നാലു പേരാണ് ഗുജറാത്തില്‍ അറസ്റ്റിലായത്.

റെയില്‍വേ ഹൂണ്‍സ് എന്ന സംഘമാണ് പിടിയിലായത്. കഴിഞ്ഞ മെയ് മാസത്തിലാണ് മുട്ടം യാര്‍ഡില്‍ കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി കണ്ടത്.

ഇറ്റാലിയന്‍ പൗരന്മാരായ ജാന്‍ലൂക്ക, സാഷ, ഡാനിയല്‍, പൗള എന്നിവരാണ് ഗുജറാത്ത് പൊലീസിന്റെ പിടിയിലായത്. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മെട്രോ സ്‌റ്റേഷനിലും മെട്രോ കോച്ചിലും ചിത്രം വരച്ച്‌ വികൃതമാക്കിയതിനാണ് ഇവരെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് മെട്രോ ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്ബാണ് ഇവര്‍ ഗ്രാഫിറ്റി വരച്ചത്. കൊച്ചിയിലും മുംബൈയിലും ജയ്പൂരിലും മെട്രോയില്‍ ഗ്രാഫിറ്റി വരച്ചതിന് പിന്നില്‍ ഇവരാണെന്നാണ് അഹമ്മദാബാദ് പൊലീസ് സൂചിപ്പിച്ചത്. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി കൊച്ചി മെട്രോ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അഹമ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam