സാങ്കേതിക സർവകലാശാല നാളെ നടത്തുന്ന പരീക്ഷകൾക്ക് മാറ്റമില്ല 

JULY 21, 2021, 9:55 PM

കൊച്ചി: സാങ്കേതിക സർവ്വകലാശാലയിൽ നടന്നുവരുന്നതും നിശ്ചയിച്ചിരിക്കുന്നതുമായ പരീക്ഷകളെ സംബന്ധിച്ച്‌ വിദ്യാർത്ഥികളിൽ തെറ്റിദ്ധാരണ പരത്തുവാനുള്ള സംഘടിതമായ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തുവാൻ എല്ലാ വിദ്യാർത്ഥികളോടും സർവ്വകലാശാല അഭ്യർഥിക്കുന്നതായി വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീ.

ആരോഗ്യ സർവ്വകലാശാലയിലുൾപ്പെടെ കേരളത്തിലെ ഇതര സർവകലാശാലകളിൽ ഓഫ്ലൈൻ പരീക്ഷകൾ സുഗമമായി നടക്കുമ്ബോൾ സാങ്കേതിക സർവ്വകലാശാലയിൽ മാത്രം പരീക്ഷകൾ തടസപ്പെടുത്താനും ബഹിഷ്‌കരിക്കുവാനും വിദ്യാർത്ഥികളെ ചിലർ പ്രേരിപ്പിക്കുകയാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗതീരുമാനം അനുസരിച്ച്‌ കേരളത്തിലെ എല്ലാ സർവ്വകലാശാലകളും അനുവർത്തിക്കുന്ന പൊതുനയത്തിന്റെ ഭാഗമായാണ് ഓഫ്ലൈൻ പരീക്ഷകൾ നടത്തുവാൻ സാങ്കേതിക സർവ്വകലാശാലയും തീരുമാനിച്ചത്. എന്നാൽ സാങ്കേതിക സർവ്വകലാശാല പരീക്ഷാസംവിധാനങ്ങളെ മാത്രം ഒറ്റതിരിഞ്ഞു ആക്രമിക്കുവാനാണ് ശ്രമം.

vachakam
vachakam
vachakam

പാഠ്യഭാഗങ്ങൾ പൂർണമായും പഠിപ്പിച്ചു തീർക്കുവാൻ ഉതകുന്നതരത്തിലും പഠനാവധികൾ ഉറപ്പുവരുത്തിയുമാണ് പരീക്ഷകൾ പുനഃക്രമീകരിച്ചിട്ടുള്ളത്. വിദ്യാർത്ഥികൾക്ക് അവരുടെ വീടിന് സമീപമുള്ള കോളേജുകളിൽ തന്നെ പരീക്ഷയെഴുതുവാനുള്ള പ്രത്യേക 'സെന്റർ ചേഞ്ച്' സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല സാങ്കേതിക സർവ്വകലാശാല വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്‌സിനേഷന് മുൻഗണന നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.

നൂറുമാർക്കിന്റെ പരീക്ഷ എഴുപത് മാർക്കിന്റെ പരീക്ഷയാക്കുകയും പരീക്ഷ ദൈർഖ്യം മൂന്ന് മണിക്കൂറിൽ നിന്നും രണ്ടേകാൽ മണിക്കൂറായി കുറക്കുകയും ചെയ്തു. ഒരു പരീക്ഷ വിജയിക്കുവാൻ 40 മാർക്കിന് പകരം 28 മാർക്ക് മതിയാകും. കൊവിഡ് മൂലമോ അനുബന്ധ പ്രശ്‌നങ്ങൾ മൂലമോ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക അവസരം അവരുടെ ആദ്യ ചാൻസ് ആയിത്തന്നെ പരിഗണിക്കുകയും ചെയ്യും. ഇത്രയും വിദ്യാർത്ഥി സൗഹൃദമായി സംഘടിപ്പിക്കുന്ന പരീക്ഷകൾക്കെതിരെയാണ് പ്രചാരണം നടത്തുന്നത്.

വിവിധ സെമെസ്റ്ററുകളിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ട് പരീക്ഷ എഴുതുവാൻ കഴിയുന്ന കുറ്റമറ്റ പ്രോക്ടർഡ് ഓൺലൈൻ പരീക്ഷ സംവിധാനം നിലവിൽ വരുന്നതുവരെ പരീക്ഷകൾ ഓഫ്ലൈൻ ആയി മാത്രമേ നടത്തുവാൻ കഴിയുകയുള്ളൂ. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയും ഓഫ്ലൈൻ പരീക്ഷകളുമായി മുന്നോട്ടു പോകുവാൻ സർവകലാശാലയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam