വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ എസ് ഐ പോക്‌സോ കേസില്‍ പെടുത്തിയെന്ന് യുവാവ് 

SEPTEMBER 26, 2021, 8:01 AM

 പയ്യന്നൂർ: എസ് ഐയ്‌ക്കെതിരെ പരാതി നൽകിയതിന് കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണവുമായി വ്യാപാരി. 

വ്യക്തി വൈരാഗ്യം തീർക്കാൻ പോക്‌സോ കേസിൽ പെടുത്തിയതാണെന്നാണ് ആരോപണം.

പയ്യന്നൂരിൽ കട നടത്തുന്ന ഷമീമാണ് ആരോപണം ഉന്നയിക്കുന്നത്.വാഹന പാർക്കിങ്ങിനെ ചൊല്ലി എസ് ഐയുമായി നേരത്തെ തർക്കമുണ്ടായിരുന്നു. 

vachakam
vachakam
vachakam

മോശം പെരുമാറ്റത്തിന് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഷമീമിനെതിരെ എസ് ഐയുടെ ഭാര്യ പരാതി നൽകിയത്. മകളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ എസ് പി നവനീത് ശർമ പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam