ബെംഗളൂരു: ആന്റി എന്ന് വിളിച്ചതിന് സെക്യൂരിറ്റി ജീവനക്കാരനെ യുവതി ചെരിപ്പൂരി അടിച്ചു. ബെംഗളൂരുവിലാണ് സംഭവം.
അശ്വനി എന്ന യുവതി എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് തിരികെ ഇറങ്ങവേയാണ് സംഭവം.മറ്റുള്ളവര്‍ക്ക് വഴിയൊരുക്കുന്നതിനായി സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണയ്യ യുവതിയോട് വാതിലില്‍ നിന്നും മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടു.
ആന്റി എന്ന് വിളിച്ചുകൊണ്ടായിരുന്നു ജീവനക്കാരന്‍ ആവശ്യപ്പെട്ടത്. ഇതില്‍ പ്രകോപിതയായ യുവതി ചെരിപ്പൂരി അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കൂടാതെ ജീവനക്കാരനെ ചീത്ത പറയുകയും ചെയ്തു. അശ്വനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്