ബംഗളൂരു: കർണാടകയിലെ ടിപ്പു സുൽത്താന്റെ കൊട്ടാരം നിർമ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി.
കൊട്ടാരവും, അത് സ്ഥിതിചെയ്യുന്ന പരിസരത്തും സർവ്വേ നടത്തണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി വക്താവ് മോഹൻ ഗൗഡ ആവശ്യപ്പെട്ടു. ടിപ്പുവിന്റെ കൊട്ടാരം നിൽക്കുന്ന സ്ഥലംവെങ്കിട്ടരാമൻ ക്ഷേത്രത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടിപ്പുവിന്റെ കൊട്ടാരം നിൽക്കുന്ന ഭൂമി യഥാർത്ഥത്തിൽ വെങ്കിട്ടരാമൻ ക്ഷേത്രത്തിന്റേതാണ്. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ഭൂമി കയ്യേറി. വേദങ്ങളും മറ്റും പഠിപ്പിച്ചിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൂർവ്വികർ പറയുന്നത്.
ഹിന്ദു ജനജാഗ്രതി സമിതിയുടെ ഭാഗമായി ഇവിടെ സർവ്വേ നടത്തണമെന്ന് ആവശ്യപ്പെടുന്നു. യഥാർത്ഥ ഉടമയ്ക്ക് സ്ഥലം തിരികെ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.15ാം നൂറ്റാണ്ടിൽ ചിക്കദേവരാജ വഡയാരാണ് വെങ്കിട്ടരാമൻ ക്ഷേത്രം പണികഴിപ്പിച്ചത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്