പരാതി പിൻവലിക്കാൻ എന്തു വേണമെങ്കിലും നൽകാമെന്ന് നേതാക്കൾ പറഞ്ഞു

JULY 21, 2021, 9:47 PM

കൊച്ചി:  മന്ത്രിസ്ഥാനത്ത് തുടരാൻ എകെ ശശീന്ദ്രൻ അർഹനല്ലെന്നും ആ പദവിയിൽ ഇരുന്ന് ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ചെയ്തതെന്ന് കുണ്ടറയിലെ പരാതിക്കാരി.പൊലീസിൽ മൊഴി കൊടുക്കുന്നതിൽ നിന്ന് താൻ ഒഴിഞ്ഞുമാറിയിട്ടില്ലെന്നും താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പൊലീസ് എത്തിയതെന്നും പരാതിക്കാരി പറഞ്ഞു.

ശശീന്ദ്രൻ തുടരണമോയെന്ന് സംസ്ഥാന ഭരണകൂടമാണ് തീരുമാനിക്കേണ്ടതെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരി പറഞ്ഞത്: ”മൊഴി കൊടുക്കുന്നതിൽ നിന്ന് ഞാൻ ഒഴിഞ്ഞു നിന്നിട്ടില്ല. ഒരു ആവശ്യത്തിന് വേണ്ടി അരമണിക്കൂർ പുറത്ത് പോയിരുന്നു. അ സമയത്താണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. ഞാൻ സ്ഥലത്ത് ഇല്ലെന്ന് അറിഞ്ഞപ്പോൾ അവർ പോയി. അവരെ നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. പിന്നെ അന്വേഷിച്ചിട്ടുമില്ല.”

”എല്ലാം അറിഞ്ഞിട്ട് പീഡന പരാതി ഒതുക്കി തീർക്കാനാണ് മന്ത്രി ശ്രമിച്ചത്. മന്ത്രിക്കെതിരെ പരാതി കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്്. ചെയ്യാൻ പാടില്ലത്ത കാര്യമാണ് മന്ത്രി ചെയ്തത്. ഫോണിൽ വിളിച്ചപ്പോൾ ഭീഷണി സ്വരമായിരുന്നു മന്ത്രിക്ക്. അത് കേൾക്കുന്നവർക്ക് മനസിലാകും. അനുഭവിക്കാൻ തയ്യാറായിക്കോ എന്ന തരത്തിലായിരുന്നു അത്. മന്ത്രിയുടെ ഈ പ്രവൃത്തിക്കെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. അത് എങ്ങനെയെന്നത് ഇപ്പോൾ വ്യക്തമാക്കുന്നില്ല.”എന്നും പറഞ്ഞു. 

vachakam
vachakam
vachakam


‌‌

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam