സിഎഎ-എന്‍ആര്‍സി മുസ്ലിം പൗരന്മാരെ ബാധിക്കില്ല

JULY 21, 2021, 8:31 PM

ദില്ലി: പൗരത്വ നിയമ ഭേദഗതി-ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തെ മുസ്ലീം പൗരന്മാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. ''സിഎഎ-എൻആർസി നിയമങ്ങൾ ഒരിക്കലും ഇന്ത്യൻ പൗരന്മാരെ ബാധിക്കില്ല. 

സിഎഎ ഒരിക്കലും ഇന്ത്യയിലെ മുസ്ലിം പൗരന്മാർക്ക് ഉപദ്രവമുണ്ടാക്കില്ല. ചിലർ രാഷ്ട്രീയ നേട്ടത്തിനായി ഇത് ഹിന്ദു-മുസ്ലിം പ്രശ്‌നമായി പ്രചരിപ്പിക്കുന്നു. എന്നാൽ ഈ നിയമങ്ങൾ ഒരിക്കലും ഹിന്ദു-മുസ്ലിം പ്രശ്‌നമല്ല''-അദ്ദേഹം പറഞ്ഞു. 

വിഭജനത്തിന് ശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഇന്ത്യ ഉറപ്പ് നൽകിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.നാനി ഗോപാൽ മഹന്ത എഴുതിയ സിറ്റസൻഷിപ്പ് ഡിബേറ്റ് ഓവർ എൻആർസ് ആൻഡ് സിഎഎ, അസം ആൻഡ് പൊളിറ്റിക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam