തിരുവനന്തപുരം: എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും, കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ.
ഇത് കോൺഗ്രസ്സിന്റെ തലയിൽ കെട്ടിവെക്കാനുള്ള ഇ.പി. ജയരാജന്റെ പൊട്ട ബുദ്ധി കേരളം ചവറ്റുകൊട്ടയിലെറിയുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
തിരുവനന്തപുരം സിറ്റിക്കകത്ത് പൊലീസിന്റെയും, കണ്ണ് തുറന്നിരിക്കുന്ന സി.സി.ടി.വിയുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, എ.കെ.ജി സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത, പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത, പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്റെ പരാജയം സി.പി.എം പ്രവർത്തകരും വിലയിരുത്തണം -ഷാഫി പറമ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്