താമരശ്ശേരി ചുരത്തിൽ നാളെ മുതൽ  യൂസർഫീ ഈടാക്കും; വാഹനമൊന്നിന് 20രൂപ

JANUARY 31, 2023, 10:25 AM

താമരശ്ശേരി: 'അഴകോടെ ചുരം' കാമ്പയിന്റെ ഭാഗമായി താമരശ്ശേരി ചുരത്തിൽ യൂസർഫീ ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത്.

ചുരത്തെ മാലിന്യമുക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാൻ ചുരത്തിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽനിന്ന് നാളെ മുതൽ തുക ഈടാക്കും. വാഹനമൊന്നിന് ഇരുപത് രൂപ ഈടാക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനം.

യൂസർഫീ വാങ്ങാൻ വ്യൂപോയന്റിലും വിനോദ സഞ്ചാരികൾ കേന്ദ്രീകരിക്കുന്ന ചുരത്തിലെ മറ്റു പ്രധാന ഭാഗങ്ങളിലും ഹരിതകർമസേനാംഗങ്ങളെ ഗാർഡുമാരായി നിയോഗിക്കും.

vachakam
vachakam
vachakam

ഈ തുക ശുചീകരണയജ്ഞത്തിന്റെ നടത്തിപ്പിനായി വിനിയോഗിക്കും. ഫെബ്രുവരി 12-ന് ജനകീയ പങ്കാളിത്തത്തോടെ ചുരം വീണ്ടും ശുചീകരിക്കാനും ചുരത്തിലെ മാലിന്യനിർമാർജനത്തിന് വിശദമായ ഡി പി ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam