യൂണിഫോമിന് അളവെടുക്കാൻ വന്ന പെൺകുട്ടിയെ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവ്

NOVEMBER 24, 2022, 2:04 PM

തൃശൂർ: യൂണിഫോമിനായി അളവെടുക്കാൻ വന്ന പെൺകുട്ടിയ പീഡിപ്പിച്ച തയ്യൽക്കാരന് 17 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. 

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ(പോക്‌സോ) കെ എസ് ബിനോയിയാണ് ഹാജരായത്. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

വാടാനപ്പിള്ളി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടറായിരുന്ന ഡി ശ്രീജിത്താണ് കേസ് രജിസ്റ്റർചെയ്തതും പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചതും.

vachakam
vachakam
vachakam

2015ലായിരുന്നു കേസിനാസ്പദമായ സംഭവം. യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടിൽ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് വാടാനപ്പിള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു.

തളിക്കുളം കാളി ദാസാനഗർ കറുപ്പൻ വീട്ടിൽ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ശിക്ഷിച്ചത്. 


vachakam
vachakam
vachakam


 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam