കൊവിഡ് ടെസ്‌റ്റ് കിറ്റ് വാങ്ങുന്നതിന് മുമ്പ് ഒന്ന് ശ്രദ്ധിക്കുക

JANUARY 26, 2022, 1:40 PM

കൊവിഡ് സ്വയം പരിശോധിക്കാനുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് വിപണിയില്‍ സുലഭമായതോടെ പരിശോധന വ്യാപകമായി. എന്നാൽ ഇത്തരം പരിശോധനകളുടെ ആധികാരികത ഉറപ്പായിട്ടില്ല.

നിരവധി പേരാണ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് അന്വേഷിച്ച്‌ മെഡിക്കല്‍ സ്റ്റോറുകളിലെത്തുന്നത്.  കിറ്റ് ലഭിക്കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ കുറവായതിനാല്‍ ഓണ്‍ലൈനില്‍ നിന്ന് നേരിട്ട് വാങ്ങുകയാണ് പലരും. ഇത്തരം പരിശോധനയുടെ കണക്കുകള്‍ മെഡിക്കല്‍ സ്റ്റോര്‍ അധികൃതരോ ടെസ്റ്റ് ചെയ്ത് പോസിറ്റീവായവരോ അധികൃതരെ അറിയിക്കുന്നില്ല. 

ആന്റിജന്‍ പരിശോധന സ്വകാര്യ ലാബുകള്‍ അടക്കം നിറുത്തിവച്ചിരിക്കുകയാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് മാത്രമാണ് നിലവില്‍ ആധികാരികതയുള്ളത്. സര്‍ക്കാര്‍ ആശുപത്രിയും ആന്റിജന്‍ പരിശോധന നടത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സ്രവങ്ങള്‍ ഉപയോഗിച്ചുതന്നെയാണ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് പരിശോധനയും നടത്തുന്നത്.

vachakam
vachakam
vachakam

കൊവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച്‌ പരിശോധന കൃത്യമായി നടത്തിയില്ലെങ്കില്‍ ഫലം വിപരീതമാകും. സ്വയംപരിശോധിച്ച ഫലം നെഗറ്റീവ് ആകുകയും രോഗ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയും ചെയ്താല്‍ അപകടമാണ്. ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ അത്രയും ആധികാരികത ഇല്ലാത്തതിനാല്‍ തെറ്റായ പോസറ്റീവ് ഫലവും നെഗറ്റീവ് ഫലവും ലഭിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നെഗറ്റീവാണെന്ന് കരുതി പുറത്തിറങ്ങി നടന്നാല്‍ കൂടുതല്‍ പേരിലേക്ക് വീണ്ടും രോഗം വ്യാപിക്കും. കൊവിഡിന് കാരണമാകുന്ന വൈറസിന്റെ അംശം കുറവാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവാകും കാണിക്കുക. ഈ വ്യക്തിയ്ക്ക് രണ്ട് ദിവസം കഴിഞ്ഞാകും പൂര്‍ണമായും രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്.

പതിനഞ്ച് മിനിറ്റിനുള്ളില്‍ ഫലം അറിയാമെങ്കിലും പോസിറ്റീവായാലും നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വിപണി വില. ഓണ്‍ലൈനില്‍ 199 രൂപയ്ക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാണ്. അതുകൊണ്ടുതന്നെ കൂടുതലാളുകളും ഓണ്‍ലൈന്‍ വഴി ടെസ്റ്റ് കിറ്റിന് ഓര്‍ഡര്‍ കൊടുത്തിരിക്കുകയാണ്. ലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയിലോ ലാബുകളിലോ പരിശോധിക്കാതെ മെഡിക്കല്‍ സ്റ്റോറിലെത്തി കിറ്റുകള്‍ വാങ്ങുകയാണ്. മരുന്ന് കമ്പനികള്‍ എണ്‍പത് രൂപയ്ക്കാണ് കിറ്റുകള്‍ വില്‍ക്കുന്നതെന്ന് പറയുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമകളുടെ തീരുമാനപ്രകാരമാണ് 250 രൂപയ്ക്ക് വില്‍ക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam