കൃഷ്ണദാസ് അറിയരുത്; സുരേന്ദ്രനെ കുടുക്കി പുതിയ ശബ്ദരേഖ

JUNE 12, 2021, 8:48 AM

സുൽത്താൻബത്തേരി: എൻ.ഡി.എ.യിൽ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പണം നൽകിയെന്ന ജെ.ആർ.പി. ട്രഷറർ പ്രസീത അഴീക്കോടിന്റെ ആരോപണവുമായി ബന്ധപ്പെട്ട് വീണ്ടും ശബ്ദരേഖ. സുരേന്ദ്രന്റേത് എന്ന പേരിൽ പുറത്തിറങ്ങിയ ശബ്ദരേഖ ബിജെപി സംസ്ഥാന നേത്യത്വത്തെ കൂടുതൽ വെട്ടിലാക്കിയിരിക്കുകയാണ്. 

ഇതൊന്നും കൃഷ്ണദാസ് അറിയരുത്, ഞാനത് എല്ലാം റെഡിയാക്കി എന്റെ ബാഗിൽവെച്ചിട്ട് ഇന്നലെമുതൽ അങ്ങോട്ടും ഇങ്ങോട്ടും ഇത് കൊണ്ടുനടക്കുകയാണ് - എന്നാണ് ശബ്ദരേഖയിലുള്ളത്.പണംനൽകാൻ ഹോട്ടൽമുറിയിലെത്തുന്നതിനുമുമ്പ് പ്രസീതയും കെ. സുരേന്ദ്രനും ഫോണിൽ സംസാരിക്കുന്നതെന്ന് കരുതുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. 

ഏഴിന് രാവിലെ സുരേന്ദ്രനെ ഫോണിൽ വിളിച്ചപ്പോൾ പണം നൽകുന്നതിനെക്കുറിച്ച് ജാനു കൃഷ്ണദാസിനോട് പറയില്ലല്ലോയെന്ന് സുരേന്ദ്രൻ ചോദിച്ചതായും പ്രസീത ആരോപിക്കുന്നു. കൃഷ്ണദാസ് പലതവണ ജാനുവിനെ വിളിച്ചെങ്കിലും എൻ.ഡി.എ.യിലേക്ക് തിരിച്ചുവരാൻ അവർ താത്പര്യം പ്രകടിപ്പിച്ചില്ല.

vachakam
vachakam
vachakam

 ജാനു പാർട്ടിയെ തള്ളിപ്പറഞ്ഞതിനാലും ഘടകക്ഷിയായ തങ്ങളെ കെ. സുരേന്ദ്രൻ അവഗണിച്ചതിനാലുമാണ് ഈ തുറന്നുപറച്ചിലെന്ന് പ്രസീത പറയുന്നു.vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam