കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്.സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.മൂന്ന് വർഷം മുമ്പ് പേരോട് സ്കൂളിൽ വച്ച് വിദ്യാർത്ഥികൾ തമ്മിലുണ്ടായ കുടിപ്പകയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം നടന്നത്.കോഴിക്കോട് നാദാപുരം ടൗണിനോട് ചേർന്ന വ്യാപാര സമുച്ചയത്തിലും സംസ്ഥാന പാതയിലുമായാണ് നൂറോളം വിദ്യാർഥികൾ ഏറ്റുമുട്ടിയത്.
നാദാപുരം പോലീസ് എത്തി ലാത്തി വീശിയും, നാട്ടുകാർ ഇടപെട്ടുമാണ് വിദ്യാർഥികളെ പിരിച്ചുവിടാൻ കഴിഞ്ഞതെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
