തിരുവനന്തപുരം : കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായ ആക്രമണം.റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്.
ഇന്നലെ വൈകീട്ടായിരുന്നു സംഭവം നടന്നത്.കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു പൗളിന.കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതു കാലിൽ കടിക്കുകയായിരുന്നു.
തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക് പ്രാഥമിക ചികിത്സ നല്‍കി.കൂടുതല്‍ ചികിത്സയ്ക്കായി ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
