തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിന് നേരെ കല്ലേറ്. ഇന്ന് രാത്രി ഏഴരയോടെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം-മംഗളൂരു ജങ്ഷൻ 16604 നമ്പർ മാവേലി എക്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന് ലോക്കോ പൈലറ്റ് ഇരിക്കുന്ന ഭാഗത്തേക്കാണ് കല്ലെറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം, ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റെയിൽവെ അധികൃതർ നൽകുന്ന വിവരം. ആരാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. വിവരം റെയിൽവെ അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
