എച്ച്‌-1ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യാമെന്ന് കോടതി

MARCH 30, 2023, 5:44 PM

വാഷിംഗ്ടൺ: എച്ച്-1ബി വിസയുള്ളവരുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാൻ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയുടെ അനുമതി.

യുഎസിൽ ജോലി ചെയ്യാൻ അനുവദിക്കുന്ന എച്ച്-4 വിസ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ജോബ്‌സ് യുഎസ്എ എന്ന സംഘടന നൽകിയ ഹർജി തള്ളുകയായിരുന്നു കോടതി.

കഴിഞ്ഞ നവംബര്‍ മുതല്‍ യുഎസിലെ ടെക് കമ്ബനികളില്‍ കൂട്ടപിരിച്ചുവിടല്‍ നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികളുടെ ജോലി നഷ്ടമായിരുന്നു. എച്ച്‌-4 വിസക്കാര്‍ക്ക് ഏകദേശം 1,00,000 തൊഴില്‍ അംഗീകാരങ്ങള്‍ യുഎസ് ഇതുവരെ നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

ഈ വിസയുള്ളവര്‍ക്ക് അമേരിക്കയില്‍ താമസിക്കുന്ന സമയത്ത് ജോലി ചെയ്യാന്‍ അനുവദിക്കുന്നതിന് ആഭ്യന്തര സുരക്ഷാ വകുപ്പിന് കോണ്‍ഗ്രസ് അധികാരം നല്‍കിയിട്ടില്ലെന്നാണ് സേവ് ജോബ്‌സ് യുഎസ്‌എയുടെ വാദം.

എന്നാല്‍ എച്ച്‌-4 വിസയുള്ളവഎന്നാല്‍ എച്ച്‌-4 വിസയുള്ളവര്‍ക്ക് യുഎസില്‍ താമസിക്കുന്നതിന്റെ അനുവദനീയമായ വ്യവസ്ഥയായി ജോലിക്ക് അംഗീകാരം നല്‍കാന്‍ കോണ്‍ഗ്രസ് യുഎസ് സര്‍ക്കാരിന് അധികാരം നല്‍കിയിട്ടുണ്ടെന്ന് വിധി പ്രസ്താവത്തില്‍ ജഡ്‌ജി ചൂണ്ടിക്കാട്ടി.

വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്‌തത് പ്രകാരം ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ, ആമസേണ്‍ ആല്‍ഫബെറ്റ് എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം 2,00,000 ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതില്‍ 30-40 ശതമാനത്തോളം ആളുകള്‍ ഇന്ത്യക്കാരാണ്. എച്ച്‌-1ബി വിസയുള്ളവര്‍ 60 ദിവസത്തിനകം മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam