സൗദി അറേബ്യയിൽ ടാക്​സി ഡ്രൈവർമാർക്ക് പ്രത്യേക യൂണിഫോം

MAY 27, 2022, 7:37 AM

സൗദി അറേബ്യയിൽ ടാക്​സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോമിന്​ ​സൗദി പൊതുഗതാഗത അതോറിറ്റിയുടെ അംഗീകാരം.

പുതിയ യൂണിഫോം യൂബർ ടാക്​സി ഡ്രൈവർമാർക്കും ബാധകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം ജൂലൈ 12 മുതൽ നടപ്പിലാക്കാനാണ് തീരുമാനം.

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കൽ, ഡ്രൈവർമാരുടെ വേഷങ്ങളിൽ നിലവാരം പുലർത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

പുരുഷന്മാരായ ഡ്രൈവർമാർക്ക്​ ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാന്റുമാണ്​ വേഷം. ടാക്​സി ഡ്രൈവർമാർക്ക്​ കറുത്ത പാന്റ്, ചാര നിറത്തിലുള്ള നീളൻ കൈയുള്ള ഷർട്ട്​, ബെൽറ്റ് എന്നിവയാണ് നിശ്ചയിച്ചിട്ടുണ്ട്​.

ആവശ്യമെങ്കിൽ ജാക്കറ്റോ കോട്ടോ ഉപയോഗിക്കാം. ഡ്യൂട്ടി ചെയ്യുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ്​ ധരിച്ചിരിക്കണം. സ്​ത്രീകളായ ഡ്രൈവർമാർക്ക്​ അബായ അല്ലെങ്കിൽ ഷർട്ട്​, നീളമുള്ള പാന്റ്സ് എന്നിവയാണ് വേഷം​. കോട്ടോ ജാക്കറ്റോ​ ഇതോടൊപ്പം നിർബന്ധമാണ്​​.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam