നേരിട്ട് ചോദിച്ചാൽ കാര്യം പോയി..! കിമ്മിന്റെ ഭാരമറിയാന്‍ എഐ സഹായം തേടി ദക്ഷിണ കൊറിയക്കാർ 

JUNE 2, 2023, 9:38 AM

കിം ജോങ് ഉന്നിന്റെ ഭാരമറിയാന്‍ എഐ സഹായം തേടി ദക്ഷിണ കൊറിയ.  നടത്തിയ നിരീക്ഷണത്തില്‍ കിമ്മിന്റെ ഭാരം 140 കിലോയില്‍ കൂടുതലാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞതായി ദക്ഷിണ കൊറിയൻ ചാരസംഘടന അവകാശപ്പെടുന്നുണ്ട്. 

കഴിഞ്ഞ കുറച്ച്‌ നാളുകളായി കിം പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാറില്ല. ഇതാണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ക്ക് കാരണം. ആശങ്കയെന്ന് പറയുമ്ബോള്‍ സ്നേഹം കൊണ്ടല്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്ന് കരുതുന്നു.

അമിത ഭാരത്തോടൊപ്പം കിം ദുശീലങ്ങള്‍ക്ക് അടിമയായിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിഗററ്റും മദ്യവും അമിതമായി ഉപയോഗിക്കുന്ന ഉത്തര കൊറിയൻ (North Korea) ഏകാധിപതി ഉറക്കമില്ലായ്മ മൂലം കഷ്ടപ്പെടുകയാണെന്നാണ് ഏജൻസികളുടെ വിലയിരുത്തല്‍. മെയ് 16 -ന് പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത വലയങ്ങള്‍ ദൃശ്യമാണെന്നും അദ്ദേഹം ക്ഷീണിതനായിരുന്നുവെന്നും ഉത്തര കൊറിയൻ ചാര സംഘടന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

സമിതിയില്‍ അംഗമായ യൂ സാങ് ബമ്മാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്. കിം കടുത്ത ഉറക്കമില്ലായ്മ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നായിരുന്നു യൂ സാങിന്റെ വെളിപ്പെടുത്തല്‍. ഉറക്കമില്ലായ്മക്കുള്ള ചികിത്സകളെക്കുറിച്ചും മരുന്നുകളെക്കുറിച്ചും ഉത്തര കൊറിയൻ ഉദ്യോഗസ്ഥര്‍ വിദേശരാജ്യങ്ങളില്‍ അന്വേഷണം നടത്തുന്നതായും എജൻസി കണ്ടെത്തിയിട്ടുണ്ട്. വിദേശനിര്‍മിത സിഗററ്റുകളും വില കൂടിയ സ്നാക്സും വാങ്ങി സംഭരിക്കുന്നത് ഉത്തര കൊറിയ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam