ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിനുള്ളില്‍ 100 ചീറ്റപ്പുലികളെ കൈമാറുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഒപ്പുവെച്ചു.
100 ചീറ്റകളെ കൈമാറിയ ശേഷമായിരിക്കും അടുത്ത 10 വര്‍ഷത്തേക്കുള്ള ധാരണാപത്രം പുതുക്കുകയെന്ന് ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി അറിയിച്ചു. 10 വര്‍ഷ കാലയളവില്‍ 12 ചീറ്റകളെ വീതം ഒരോ വര്‍ഷവും ഇന്ത്യയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഫെബ്രുവരി മാസത്തോടെ 12 ചീറ്റകളുടെ പുതിയ ബാച്ച് ഇന്ത്യയിലെത്തും.
നിലവില്‍ ഒപ്പുവെച്ചിരിക്കുന്ന ധാരണാപത്രം 5 വര്‍ഷം കഴിഞ്ഞ് വീണ്ടും പുനഃപരിശോധിക്കും. സൗത്താഫ്രിക്കന്‍ വനം ഫിഷറീസ് മന്ത്രി ബാര്‍ബരാ ക്രീസി ഇന്ത്യയുടെ ആവശ്യം കഴിഞ്ഞ നവംബറില്‍ തന്നെ അംഗീകരിച്ചിരുന്നു.
1952-ല്‍ ഇന്ത്യന്‍ മണ്ണില്‍ വംശനാശം സംഭവിച്ച ചീറ്റകളെ തിരിച്ചുകൊണ്ടു വരുന്നതിനായി 1970-ല്‍ തുടങ്ങിയ പദ്ധതിക്ക് ലക്ഷ്യം കണ്ടത് ജൂലൈ 20ന് ആയിരുന്നു.
തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് അഞ്ച് പെണ്‍ചീറ്റകളും മൂന്ന് ആണ്‍ചീറ്റകളും അടങ്ങുന്ന എട്ടംഗസംഘം മദ്ധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തുകയായിരുന്നു. ഇന്ത്യന്‍ മണ്ണുമായി ഇണങ്ങിയ ഇവര്‍ സ്വയം വേട്ടയാടാനും തുടങ്ങി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്