കുളിമുറിയില്‍ അന്തിയുറങ്ങിയ  അമ്മയെ തേടി മകൻ 

JUNE 12, 2021, 8:38 PM

 കൊച്ചി: കുളിമുറിയിൽ അന്തിയുറങ്ങേണ്ടി വന്ന പെരുമ്പാവൂർ കുറുപ്പംപടിയിലെ വൃദ്ധ മാതാവിനെ വനിതാ കമ്മീഷൻറെ ഇടപെടലിനെത്തുടർന്ന് വിദേശത്തുള്ള മകൻ ഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ സൗകര്യങ്ങളും ചെലവും നൽകാമെന്ന് അഭിഭാഷകൻ മുഖേന വാഗ്ദാനം നൽകുകയും ചെയ്തു.മൂന്ന് മാസത്തിനു ശേഷം വിദേശത്തു നിന്ന് മകൻ വരുമ്പോൾ അമ്മയുടെ സംരക്ഷണം പൂർണമായും ഏറ്റെടുത്തുകൊള്ളാം എന്നും സമ്മതിച്ചിട്ടുണ്ട്.

മാതാവിൻറെ സംരക്ഷണത്തിനായി 5000 രൂപ വീട്ടു വാടകയും, പുറമേ ഹോം നഴ്സിൻറെ ശമ്പളവും, പ്രതിമാസ ചെലവിനുള്ള തുകയും നൽകാമെന്ന് മകൻറെ അഭിഭാഷകൻ കമ്മീഷൻ ചുമതലപ്പെടുത്തിയ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് ഉറപ്പു നൽകി. 

വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ ഇടത്തുരുത്ത് എട്ടാം വാർഡിലെ പുത്തൻപുരക്കൽ വീട്ടിൽ സാറാമ്മ (78) എന്ന വൃദ്ധ മാതാവിൻറെ അവസ്ഥയെക്കുറിച്ച്‌ അറിഞ്ഞയുടൻ വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി ആർഡിഒ, പൊലീസ്, പഞ്ചായത്ത് അധികൃതർ ഉൾപ്പെടെയുള്ളവർക്ക് വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു. വൃദ്ധ മാതാവിൻറെ സംരക്ഷണത്തിന് വനിതാ കമ്മീഷൻറെ നിർദേശാനുസരണം വേങ്ങൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തുടർ നടപടികൾ സ്വീകരിച്ചു.

vachakam
vachakam
vachakam


ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam