സിറോമലബാർ ഷിക്കാഗോ രൂപതക്ക് പുതിയ പ്രൊക്യൂറേറ്ററും, ചാൻസിലറും

JUNE 12, 2021, 6:18 AM

ഷിക്കാഗോ ആസ്ഥാനമായി ഇന്ത്യക്ക് വെളിയിൽ ആദ്യമായി 2001 ൽ സ്ഥാപിതമായ സെയിന്റ്  തോമസ് സിറോ മലബാർ രൂപതക്ക് പുതിയ പ്രൊക്യൂറേറ്ററും (ഫിനാൻസ് ഓഫീസർ), ചാൻസിലറും ജൂൺ 6ന് സ്ഥാനം എറ്റ്  പ്രവർത്തനം ആരംഭിച്ചു.ഹ്യൂസ്റ്റൺ സെയിന്റ്  ജോസഫ് ദേവാലയ വികാരിയായി സേവനം അനുഷ്ഠിച്ചിരുന്ന ഫാദർ കുരിയൻ സെടുവേലിചാലുങ്കൽ ഫിനാൻസ് ഓഫീസറായും, രൂപതയിൽ 2018  മുതൽ മതബോധന ഡയറക്ടർ ആയി പ്രവൃത്തിച്ചിരുന്ന ഫാദർ ജോർജ് ദാനവേലിയിൽ ചാൻസിലറായും സ്ഥാനമേറ്റിരിക്കുന്നത്.

ഫാദർ കുരിയൻ സെടുവേലിചാലുങ്കൽ 1991 പൗരോഹിത്യം സ്വീകരിച്ചശേഷം 10 വർഷക്കാലം  ചങ്ങനാശേരി അതിരൂപതയിലും, 6 വർഷക്കാലം തക്കല രൂപതയിലും സേവനം അനുഷ്ടിച്ചതിനു ശേഷം 2007 ൽ ഷിക്കാഗോ രൂപതയിൽ എത്തിയത്. ഷിക്കാഗോ രൂപതയിൽ സാൻ ഫ്രാൻസിസ്‌കോ, ഡാളസ്, ഹ്യൂസ്റ്റൺ  എന്നിവടങ്ങളിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ സിറോ മലബാർ നാഷണൽ  കൺവെൻഷന്റെ ജനറൽ കൺവീനർ ആയും സ്തുത്യർഹമായ സേവനം ചെയ്തു.

റവ. ഡോ. ജോർജ് ധാനവേലിൽ 1998 ൽ പൗരോഹിത്യം സ്വീകരിച്ച ശേഷം പാലാ രൂപതയിലും തുടർന്ന് ഉപരിപഠനത്തിനായി റോമിൽ പോകുകയും അവിടുന്ന് 2008ൽ ഡോക്ടറേറ്റ് സ്വീകരിച്ചശേഷം
 6 വർഷ ക്കാലം സിറോ മലബാർ സിനഡ്  സെക്രട്ടറിയായി (മതബോധനം) സേവനം ചെയ്തതിനുശേഷം 2017ൽ ഷിക്കാഗോയിൽ എത്തി ഷാർലെറ്റ് സെയിന്റ് മേരീസ് ദേവാലയ വികാരിയായും പ്രവർത്തിച്ചു. 2018 മുതൽ രൂപതയിൽ മതബോധന ഡയറക്ടർ ആയി  പ്രവർത്തിച്ചു വരവേ  ആണ് ഈ  പുതിയ നിയമനവും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam