ഷിങ്കാരി സ്‌കൂൾ ഓഫ് റിഥം ഷിക്കാഗോ വാർഷിക അരങ്ങേറ്റം

MAY 26, 2022, 6:56 PM

ഷിക്കാഗോ: ഷിക്കാഗോയിലും സമീപ പ്രദേശങ്ങളായ വെസ്റ്റ്‌മോണ്ട്, ഡെസ്‌പ്ലെയിൻസ്, ബെൽവുഡ് എന്നീ സ്ഥലങ്ങളിൽ ഷിങ്കാരിയുടെ ഡാൻസ് സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾ അവർ പഠിച്ച കലകളുടെ വാർഷിക അരങ്ങേറ്റം മേയ് 22 ഞായറാഴ്ച വൈകിട്ട് ഡെസ്‌പ്ലെയിൻസിലുള്ള ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വർണ്ണശബളമായ ചടങ്ങോടെ അരങ്ങേറി.

ഷിങ്കാരി സ്‌കൂൾ ഓഫ് റിഥം (എസ്എസ്ആർ) ഷിക്കാഗോ ഡാൻസ് സ്‌കൂൾ ദക്ഷിണേഷ്യൻ നൃത്ത കലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നൃത്തരൂപങ്ങളായ സിനിമാറ്റിക്, ഫോക്ക്, ബോളിവുഡ്, സെമിക്ലാസിക്ക്, ഫ്യൂഷൻ എന്നിവയ്ക്കു വേണ്ടിയാണ് വേദിയൊരുക്കിയിരുന്നത്. അഞ്ച് വയസ് മുതലുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്‌കൂളിൽ ചേർന്ന് പരിശീലനം നടത്താവുന്നതാണ്. എല്ലാ പ്രായക്കാർക്കും കുടുംബ, കമ്മ്യൂണിറ്റി പരിപാടികളിൽ അവതരിപ്പിക്കാൻ പറ്റിയ നൃത്തങ്ങളുടെ രീതികളും മറ്റുമുള്ള നിർദേശങ്ങളും നൽകുന്നുണ്ട്. നിങ്ങളുടെ വിവാഹം, ഉത്സവം, സ്വകാര്യ ഇവന്റുകൾ, മീഡിയ ഇവന്റുകൾ എന്നിവ മനോഹരമാക്കാനും ദൃശ്യവിസ്മയം തീർക്കാനും കഴിയുന്ന ഫ്യൂഷനും ഹിപ്ഹോപ്പും ഉപയോഗിച്ച് ഇന്ത്യൻ നൃത്തത്തിൽ വൈദഗ്ദ്ധ്യം നേടിയ ഒരു പെർഫോമൻസ് ടീമും എസ്എസ്ആർ ഷിക്കാഗോയിലുണ്ട്.