ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സംഘടനകളുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനാലാമത് കൺവൻഷൻ ഇൻഡ്യാനപോളിസിലെ ക്നായിതോമാ നഗറിൽവെച്ച് 2022 ജൂലൈ 21 മുതൽ 24 വരെ നടക്കുമ്പോൾ ഈ കൺവൻഷന്റെ അക്കമഡേഷൻ കമ്മറ്റി ചെയർമാനായി നാഷണൽ കമ്മറ്റിയംഗം ഷിബു മുളയാനിക്കുന്നേലിനെ തെരഞ്ഞെടുത്തു.
കൺവൻഷന് രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ താമസ സൗകര്യങ്ങൾ ഭംഗിയായ ക്രമീകരിക്കുക എന്നുള്ളതാണ് ഈ കമ്മറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കുന്നത്. കൺവൻഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവർ അവരുടെ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അക്കമഡേഷൻ കമ്മറ്റി ചെയർമാൻ ഷിബു മുളയാനിക്കുന്നേലുമായോ മറ്റ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണമെന്ന് കെ.സി.സി.എൻ.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
ലഭ്യമായ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി സൗകര്യപ്രദമായ രീതിയിൽ താമസസൗകര്യങ്ങൾ ഒരുക്കുവാൻ അക്കമഡേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പരമാവധി ശ്രമിക്കുമെന്ന് ചെയർമാൻ ഷിബു മുളയാനിക്കുന്നേൽ അറിയിച്ചു.
അക്കമഡേഷൻ കമ്മറ്റിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഷിബു മുളയാനിക്കുന്നേൽ (630-849-1253), എഡ്വിൻ എറികാട്ടുപറമ്പിൽ (845-667-9588), ആമോൾ ചെറുകര (510-364-7131), റ്റിജി വെട്ടികാട്ടിൽ (224-578-9290) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എൻ.എ. ലെയ്സൺ ജസ്റ്റിൻ തെങ്ങനാട്ട് അറിയിച്ചു.
സൈമൺ മുട്ടത്തിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്