ശശി തരൂര്‍ കൊച്ചിയില്‍: കര്‍ദിനാളുമായി കൂടിക്കാഴ്ച

DECEMBER 5, 2022, 11:23 AM

തരൂരിനെ പൊന്നാടയണിയിച്ച് സ്വീകരിച്ച് കര്‍ദിനാള്‍. വിഴിഞ്ഞത്ത് തുറമുഖ പദ്ധതി നടപ്പാക്കരുത് എന്നത് ഒഴികെയുള്ള മൽസ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും ന്യായമാണെന്ന് ശശി തരൂർ എംപി പറഞ്ഞു.

കൊച്ചിയിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച ശേഷം പുറത്തിറങ്ങുമ്പോൾ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർദിനാളുമായി വിഴിഞ്ഞം വിഷയം ചർച്ച ചെയ്തില്ലെന്നും പൊതു കാര്യങ്ങൾ മാത്രമാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലെത്തിയ ശശി തരൂരിനെ പൊന്നാടയണിയിച്ചാണ് കര്‍ദിനാള്‍ സ്വീകരിച്ചത്.

vachakam
vachakam
vachakam

വിഴിഞ്ഞത്ത് സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രണ്ടു ഭാഗത്തു നിന്നുമുള്ള വിട്ടുവീഴ്ചകളാണ് വേണ്ടത്. രണ്ടു ഭാഗവും ഒത്തുതീർപ്പിനു തയാറാകണം. ഇക്കാര്യത്തിൽ സമരം ആരംഭിക്കുന്നതിനു മുമ്പു തന്നെ ആർച്ച് ബിഷപ്പിനെയും ബിഷപ്പിനെയും കണ്ടു സംസാരിച്ചു ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രിയെയും കണ്ടു സംസാരിച്ചതാണ്.

വിഷയത്തിൽ ഇടപെടാൻ ഒരു എംപിക്ക് പരിമിതികളുണ്ട്. അധികാരമുള്ള സംസ്ഥാന സർക്കാരോ കേന്ദ്ര സർക്കാരോ ആണ് എന്തെങ്കിലും ചെയ്യേണ്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam