മുംബൈ: ബിജെപി എംഎല്‍എയുടെ മകന് ഉള്‍പ്പെടെ ഏഴ് പേര് വാഹനാപകടത്തില്‍ മരിച്ചു. മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ വിജയ് രഹാങ്കഡേലിന്റെ മകന് അവിഷ്കര്‍ രഹാങ്കഡേല്‍ ഉള്‍പ്പെടെ ഏഴ് പേരാണ് മരിച്ചത്.
തിങ്കളാഴ്ച 11.30ഓടെയായിരുന്നു അപകടം. അവിഷ്കര്‍ രഹാങ്കഡേല്‍ സഞ്ചരിച്ച കാര്‍ സെല്‍സുര ഗ്രാമത്തിന് സമീപമുള്ള പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ദിയോലിയില്‍ നിന്ന് വാര്‍ധയിലേക്ക് പോവുകായിരുന്നു ഇവര്‍.നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സംഭവത്തില്‍ അന്വേഷണ പുരോഗമിക്കുകയാണെന്ന് വാര്‍ധ പോലീസ് സൂപ്രണ്ട് പ്രശാന്ത് ഹോല്‍കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
കാറിലുണ്ടായിരുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്. കാറിന്റെ എന്തെങ്കിലും സാങ്കേതിക തകരാറുണ്ടോയെന്നും പരിശോധിക്കും. പാലത്തില്‍ നിന്ന് വീണ വാഹനം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മൃതദേഹങ്ങളെല്ലാം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്