ഗൗതം ​ഗംഭീറിന് വധഭീഷണി ; സുരക്ഷ വര്‍ധിപ്പിച്ചു

NOVEMBER 24, 2021, 7:20 PM

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ​ഗൗതം ​ഗംഭീറിന് വധഭീഷണി. ഭീകര സംഘടനയായ ഐഎസ്‌ഐഎസ്‌ കശ്‌മിരില്‍  നിന്നാണ് ഗംഭീറിന് ഭീഷണി സന്ദേശം ലഭിച്ചത്.

'നിന്നെയും കുടുബത്തേയും ഞങ്ങള്‍ കൊല്ലും' എന്നാണ് ഭീഷണി സന്ദേശം. ചൊവ്വാഴ്ച രാത്രി 9.32 ന് ഔദ്യോഗിക ഇമെയിൽ ഐഡിയിലാണ് വധഭീഷണി സന്ദേശം ലഭിച്ചതെന്ന് ഗംഭീര്‍ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർക്ക്  നൽകിയ പരാതിയിൽ പറയുന്നു.

പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതായും സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗംഭീറിന്‍റെ വസതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam