ട്രാൻസ്‌പോർട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയിൽ പുള്ളിക്കുവേണ്ടി തെരച്ചൽ തുടരുന്നു

MAY 14, 2022, 9:07 AM

സെന്റർവില്ല (ടെക്‌സസ്): ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്‌സസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്‌പോർട്ട് ബസിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോൺ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവർ 911 വിളിച്ചോ, ഷെരീഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബസിൽ ഉണ്ടായിരുന്ന ജയിൽ പുള്ളി ഗൊൺസാലൊ ലോപസ് (46), ബസിന്റെ ഡ്രൈവറെ മർദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തിൽ മുന്നോട്ടപോയ വാഹനം സെന്റർ വില്ലയ്ക്കു രണ്ടു മൈൽ ദൂരെ അപകടത്തിൽപെട്ടു. ഉടൻ ബസ്സിൽ നിന്നും ഇറങ്ങി മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

ബസിലുണ്ടായിരുന്ന മറ്റു പ്രതികൾ ആരും തന്നെ രക്ഷപ്പെടാൻ ശ്രമിച്ചില്ല. കാര്യമായ പരിക്കുകളും ഉണ്ടായിരുന്നില്ല. ഹിഡൻഗൊ കൗണ്ടിക്കു പുറത്തുവച്ചു നടത്തിയ കൊലപാതകത്തിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതിക്ക് വെബ് കൗണ്ടിയിലെ മറ്റൊരു കൊലപാതക കേസിൽ വിചാരണ നേരിട്ടു വരികയാണ്.

vachakam
vachakam
vachakam

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാൽ നേരിട്ടു പിടികൂടാൻ ശ്രമിക്കരുതെന്നും, പോലീസിനെ അറിയിക്കണമെന്നും ലിയോൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam