ആരാധന രീതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ സത്യദീപം 

JULY 22, 2021, 5:22 PM

കൊച്ചി: ആരാധന രീതി ഏകീകരിക്കാനുള്ള തീരുമാനത്തിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിൽ മുഖപ്രസംഗം. 

സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിക്കാനുള്ള നീക്കത്തിനെതിരെയാണ് സത്യദീപം  രംഗത്തെത്തിയിരിക്കുന്നത്. ഏകപക്ഷീയമായി ആരാധനാക്രമത്തിൽ മാറ്റം വരുത്തരുതെന്നും മുഖപ്രസംഗം ആവശ്യപ്പെട്ടു. 

നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്ന് മുഖപ്രസംഗത്തിലൂടെ സത്യദീപം പറയുന്നു. അൽമായർ, വൈദികർ എന്നിവരുമായി കൂടിയാലോചന വേണമെന്നും സഭയും സിനഡും പൊതുജനഭിമുഖം ആകണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

എറണാകുളം അതിരൂപതയടക്കം 7 അതിരൂപതിയിൽ നിലവിൽ പൊതുജനത്തിന് അഭിമുഖമായാണ് കുർബാന നടത്തുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam