യുക്രെയ്‌ന്‍ ആണവ നിലയത്തിന്റെ ഡയറക്ടര്‍ ജനറലിനെ റഷ്യ മോചിപ്പിച്ചു

OCTOBER 3, 2022, 10:33 PM

യുക്രെയ്‌നിലെ സപോറീഷ്യ ആണവ നിലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഇഹോര്‍ മുറാഷോവിനെ റഷ്യ മോചിപ്പിച്ചു. വെള്ളിയാഴ്ചയാണ് മുറാഷോവിനെ റഷ്യന്‍ പട്രോളിംഗ് സേന കസ്റ്റഡിയിലെടുത്തത്.

സുരക്ഷ പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് യുഎന്‍ ആണവ നിരീക്ഷണ വിഭാഗം മേധാവി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. യുക്രെയ്നിലെ നാല് നഗരങ്ങൾ റഷ്യക്കൊപ്പം കൂട്ടിച്ചേര്‍ത്തതായി പ്രഖ്യാപിച്ചിരുന്നു. അതിലൊന്നായിരുന്നു സപോറീഷ്യ.

സപോറീഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെയാണ് മുറാഷോവിനെ പട്രോളിംഗ് സേന തടവിലാക്കിയത്. ഇക്കാര്യം പ്ലാന്റിന്റെ ചുമതലയുള്ള കമ്പനി യുക്രെയ്ന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുറാഷോവിനെ കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയെന്നായിരുന്നു കമ്പനി അധികൃതരുടെ പ്രതികരണം.

vachakam
vachakam
vachakam

അദ്ദേഹത്തെ തടങ്കലിലാക്കി, യുക്രെയ്ന്റെ സുരക്ഷ പ്രതിസന്ധിയിലാക്കാനാണ് റഷ്യയുടെ ശ്രമമെന്നും കമ്പനി പ്രസിഡന്റ് പെട്രോ കോട്ടിൻ പറഞ്ഞു. മുറാഷോവിനെ ഉടൻ മോചിപ്പിക്കാൻ റഷ്യ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം നിഷേധിച്ചെങ്കിലും പിന്നീട്, മുറാഷോവ് സൈന്യത്തിന്റെ തടവിലാണെന്ന കാര്യം റഷ്യ അംഗീകരിച്ചിരുന്നു. ഇതോടെ, കടുത്ത വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam