മദ്യത്തിന് 10 രൂപ 'പശു സെസ്' 

MARCH 17, 2023, 9:15 PM

ഷിംല: മദ്യത്തിന് 'പശു സെസ്' ഏര്‍പ്പെടുത്തി ഹിമാചല്‍ സര്‍ക്കാര്‍. ഒരു കുപ്പി മദ്യം വില്‍ക്കുമ്ബോള്‍ പശു സെസായി പത്തു രൂപ ഈടാക്കും.

മുഖ്യമന്ത്രി സുഖ്വീന്ദന്‍ സിങ് സുഖു അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. തെരുവില്‍ അലയുന്ന പശുക്കള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനാകും ഈ തുക ചെലവഴിക്കുക. പുതിയ സെസിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധികവരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സുഖ്വീന്ദന്‍ സിങ് സുഖു സര്‍ക്കാര്‍ അധികാരത്തിലേറിയശേഷമുള്ള കന്നിബജറ്റായിരുന്നു ഇന്നത്തേത്. ടൂറിസം മേഖലയ്ക്കും ഇലക്‌ട്രിക് വാഹന ഉപയോഗം വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടായി.

vachakam
vachakam
vachakam

ഇരുപതിനായിരം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ വിപുലമായ പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റിലുണ്ട്‌.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
RELATED NEWS
vachakam